ആഷസ് പരമ്പര; ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം | Oneindia Malayalam

2017-11-27 103

Ashes: Australia Beat England By 10 Wickets

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിന്‍റെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഒാസീസിന് വേണ്ടി ഓപ്പണര്‍മാരായ ബാൻക്രോഫ്​റ്റ്​, ഡേവിഡ്​ വാർണർ എന്നിവർ അര്‍ധ സെഞ്ച്വറി നേടി. ആദ്യ ഇന്നിങ്‌സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 328 റണ്‍സെടുത്ത് 26 റണ്‍സ് ലീഡ് നേടിയിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 141 നേടിയ റണ്‍സിന്റെ കരുത്തിലായിരുന്നു ഓസീസ് ലീഡ് നേടിയത്. സ്മിത്ത് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും. സ്റ്റാര്‍ക്, ഹസ്ലെവുഡ്, ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിന് ഒതുക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ഡിസംബര്‍ രണ്ടിന് അഡ്ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ആരംഭിക്കുന്നത്.

Videos similaires